പ്രവൃത്തിദിവസം ആഴ്ച്ചയില്‍ നാല്; സൗകര്യപ്രദമെന്ന് ജീവനക്കാര്‍
പ്രവൃത്തിദിവസം ആഴ്ച്ചയില്‍ നാലാക്കുന്നത് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന അഭിപ്രായത്തോട് ജീവനക്കാര്‍ യോജിക്കുന്നതായി റിപ്പോര്‍ട്ട്. ലോകമെമ്പാടുമുള്ള നിരവധി കമ്പനികള്‍ ജീവനക്കാര്‍ക്കായി ആഴ്ചയില്‍ 4 ദിവസത്തെ പ്രവൃത്തികള്‍ നിര്‍ദ്ദേശിക്കുന്ന സാഹചര്യത്തിലാണിത്.
4-ദിന വര്‍ക്ക് വീക്ക് മോഡല്‍ ജോലിയില്‍ സംതൃപ്തിയും ജീവിത സന്തുലിതാവസ്ഥയും നല്‍കി മനോബലം വര്‍ദ്ധിപ്പിക്കുമെന്നും കമ്പനിക്ക് അത് ഗുണം ചെയ്യുമെന്നും 60 ശതമാനത്തിലധികം തൊഴിലുടമകള്‍ സമ്മതിക്കുന്നു. എച്ച്ആര്‍ സൊല്യൂഷന്‍സ് ജീനിയസിന്റെ കണ്‍സള്‍ട്ടന്റുകളുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
എന്നിരുന്നാലും, സര്‍വേയില്‍ പങ്കെടുത്ത തൊഴിലുടമകളില്‍ 27 ശതമാനം പേരും ഉല്‍പ്പാദനക്ഷമതയില്‍ ഉറപ്പ് പറഞ്ഞില്ല. 11 ശതമാനം പേര്‍ ഈ ആശയത്തോട് വിയോജിച്ചു, 4 ദിവസത്തെ വര്‍ക്ക് മോഡല്‍ മെച്ചപ്പെടുകയോ നല്ല ഫലങ്ങള്‍ നല്‍കുകയോ ചെയ്യില്ലെന്ന് അവര്‍ വാദിച്ചു. ബാങ്കിംഗ്, ഫിനാന്‍സ്, കണ്‍സ്ട്രക്ഷന്‍, എന്‍ജിനീയറിങ്, വിദ്യാഭ്യാസം, എഫ്എംസിജി, ഹോസ്പിറ്റാലിറ്റി, എച്ച്ആര്‍ സൊല്യൂഷന്‍സ്, ഐടി, ഐടിഇഎസ്, ബിപിഒ, ലോജിസ്റ്റിക്സ്, മാനുഫാക്ചറിംഗ് തുടങ്ങിയ മേഖലകളിലായി ഫെബ്രുവരി 1 നും മാര്‍ച്ച് 7 നും ഇടയില്‍ 1,113 തൊഴിലുടമകള്‍ക്കും ജീവനക്കാര്‍ക്കും ഇടയില്‍ ഓണ്‍ലൈനായി നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
100 ശതമാനം ജീവനക്കാരും 4 ദിവസത്തെ വര്‍ക്ക് വീക്ക് മോഡലിന് അനുകൂലമാണെന്ന് സര്‍വേ കണ്ടെത്തി. കൂടാതെ, അധിക അവധിയുടെ ജോലിഭാരം സന്തുലനപ്പെടുത്താന്‍ 12 മണിക്കൂറിനപ്പുറം ജോലി ചെയ്യാന്‍ തയ്യാറാണോ എന്ന ചോദ്യത്തിന് 56 ശതമാനത്തിലധികം പേര്‍ സമ്മതമറിയിച്ചു. , അതേസമയം പ്രതികരിച്ചവരില്‍ 44 ശതമാനം പേര്‍ അവരുടെ സാധാരണ ജോലി സമയം നീട്ടുന്നതിനോട് യോജിക്കുന്നവരല്ല.
പ്രതിവാര അവധിക്ക് പകരമായി 12 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ തയ്യാറാണെന്ന് സര്‍വേയിലെ 60 ശതമാനം ജീവനക്കാരും പറഞ്ഞു. പ്രതികരിച്ചവരില്‍ 66 ശതമാനത്തിലധികം പേരും 4-ദിവസത്തെ ആഴ്ച മൊഡ്യൂള്‍ തങ്ങളുടെ ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് ശക്തമായി വിശ്വസിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. തൊഴിലുടമകള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട അധികഅവധിദിനം വെള്ളിയാഴ്ച (52 ശതമാനം), തുടര്‍ന്ന് തിങ്കള്‍ (18 ശതമാനം), ബുധന്‍ (18 ശതമാനം), വ്യാഴം (11 ശതമാനം) എന്നിവയാണെന്നും സര്‍വേ വെളിപ്പെടുത്തുന്നു.
പുതിയ 4 ദിവസത്തെ വര്‍ക്ക് വീക്ക് മൊഡ്യൂള്‍ തികച്ചും രസകരമായ ഒരു പ്രവണതയാണെന്നും ഇത് വളരെ കുറച്ച് രാജ്യങ്ങളും സംഘടനകളും ഒറ്റപ്പെട്ട വീക്ഷണകോണില്‍ നിന്ന് സ്വീകരിക്കുന്നതാണെന്നും ജീനിയസ് കണ്‍സള്‍ട്ടന്റ്സ് സിഎംഡി ആര്‍ പി യാദവ് പറഞ്ഞു. ജീവനക്കാരെ അവരുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതം മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നതിന് മൊഡ്യൂളിനെ ആളുകള്‍ പ്രശംസിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.